പട്ടിക്കാട്. പാണഞ്ചേരി കുഴൽകിണറിന് സമീപം നിലാവ് വീട്ടിൽ എൽ.ആർ വിനുവിന്റെ വീടിനോട് ചേർന്നുള്ള മതിലും വീടിന്റെ മുറ്റവുമാണ് രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ ഇടിഞ്ഞ് വീണത്. വീടിന്റെ പിൻഭാഗത്ത് വീടിനോട് ചേർന്നുള്ള ഭാഗം ഇപ്പോഴും ഇടിഞ്ഞ് താഴെയുള്ള പറമ്പിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. ഇതുമൂലം വീടും അപകടാവസ്ഥയിലാണ്. തൃശൂർ ഡോൺബോസ്‌കോ സ്‌കൂളിലെ അധ്യാപകനാണ് വിനു. ഭാര്യയും പ്ലസ്ടു വിദ്യാർഥിയായ മകനും അടങ്ങുന്നതാണ് വിനുവിന്റെ കുടുംബം. വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്തിലെയും വില്ലേജിലെയും ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിച്ചതായി വാർഡ് മെമ്പർ പറഞ്ഞു.
0 Comments