ഹരിത കർമ്മ സേനക്ക് വേണ്ടി സംസ്ഥാനത്ത് ആദ്യമായി ഇ-ഓട്ടോ വാങ്ങി പാണഞ്ചേരി


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾക്കായി വാങ്ങിയ ഇ-ഓട്ടോയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവ്വഹിച്ചു. പഞ്ചായത്തിന്റെ ക്ലീൻ പാണഞ്ചേരി പ്രൊജക്ടിന്റെ ഭാഗമായി രൂപീകരിച്ച ഹരിത കർമ്മ സേനയുടെ മാലിന്യ നീക്കം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കായി വാങ്ങിയ ഇ-ഓട്ടോ സേനയുടെ പ്രവർത്തനങ്ങൾക്കായി വാങ്ങിയ കേരളത്തിലെ തന്നെ ആദ്യത്തെ ഇ-ഓട്ടോ ആണെന്ന് മന്ത്രി പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിനെ മാലിന്യ
 
മുക്തമാക്കുക  എന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തിയ ക്ലീൻ പാണഞ്ചേരി പ്രൊജക്ടിന്റെ  ഭാഗമായി ഹരിത കർമ്മ സേനയുടെ രൂപീകരണം,  മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ ഇഓട്ടോ ഒഴികെയുള്ള പ്രവർത്തനങ്ങൾ എന്നിവ കഴിഞ്ഞ വർഷം തന്നെ പൂർത്തിയാക്കിയിരുന്നു. ഇതിനുവേണ്ടി സിഎഫ്‌സി ഫണ്ട്,  സ്വച്ഛ് ഭാരത മിഷൻ ഫണ്ട്  എന്നിവയിൽ നിന്നായി  25 ലക്ഷം രൂപയും  വകയിരുത്തിയിരുന്നു.  ഇ ഓട്ടോ വാങ്ങുന്നതിന് കേന്ദ്ര സർക്കാർ സൈറ്റായ ജിഇഎം വഴിയും പത്ര പരസ്യം വഴിയും ടെണ്ടർ ക്ഷണിച്ചിരുന്നു. എന്നിട്ടും ടെണ്ടറിൽ  ആരും പങ്കെടുക്കാഞ്ഞതിനാൽ ഗ്രാമ പഞ്ചായത്തിന്റെ തീരുമാനപ്രകാരം 3,29,000 രൂപ ചെലവിൽ മഹീന്ദ്ര കമ്പനിയിൽ നിന്ന് നേരിട്ട് ഓട്ടോ വാങ്ങുകയായിരുന്നുവെന്ന് നിർവഹണ ഉദ്യോഗസ്ഥനായ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി വാസുദേവൻ പറഞ്ഞു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments