കുതിരാനിൽ ഗതാഗത നിയന്ത്രണം നടപ്പാക്കും: ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു


പട്ടിക്കാട്.
കുതിരാനിലെ രണ്ടാം തുരങ്കത്തിന്റ പണികൾ പൂർത്തിയാകുന്നതോടെ നിലവിൽ ഗതാഗതം നടന്നുകൊണ്ടിരിക്കുന്ന റോഡ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം നടപ്പാക്കും. ഇതിനുവേണ്ട നടപടികൾ കൈകൊള്ളുന്നതിന് പോലീസ്, ഗതാഗതം, ഫയർ ആന്റ് റെസ്‌ക്യൂ, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്തമായി കുതിരാനിൽ സന്ദർശനം നടത്തി. വഴക്കുംപാറ, കൊമ്പഴ മമ്മദ് പടി എന്നീ സ്ഥലങ്ങളിലാണ് എസിപി കെ.സി സേതുവിന്റെ നേതൃത്വത്തിൽ
 

സന്ദർശനം നടത്തിയത്.  നിലവിലെ റോഡ് പൊളിക്കുന്നതോടെ വഴക്കുംപാറ മുതൽ കൊമ്പഴ മമ്മദ് പടിവരെ ഒന്നാം തുരങ്കത്തിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തി വിടും. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി ഹമ്പുകൾ സ്ഥാപിക്കുക, ആവശ്യമുള്ള സ്ഥലങ്ങളിൽ റോഡിന്റെ വീതി വർധിപ്പിക്കുക, റോഡരികിൽ ലൈറ്റുകൾ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളാണ് കരാർ കമ്പനിയോട് സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ഇവ പൂർത്തിയാക്കി ട്രയൽ റൺ നടത്തിയതിനു ശേഷം മാത്രമായിരിക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക. കെ.എം.സി പ്രൊജക്ട് മാനേജർ ബൽറാം റെഡ്ഡി, ഡെപ്യൂട്ടി പ്രൊജക്ട് മാനേജർ നരേഷ്, കെ.എം.സി. പി.ആർ.ഒ. അജിത് പ്രസാദ്, പീച്ചി സിഐ എസ് ഷുക്കൂർ, പിഡബ്ല്യുഡി എ.ഇ. സതീഷ്, ഇ. സൈമൺ തുടങ്ങിയവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery




Post a Comment

0 Comments