എടപ്പലത്ത് വീട് ഭാഗികമായി തകർന്ന് വയോധികന് പരിക്ക്

ഒരുഭാഗം തകർന്നു വീണ വാലുമ്മേൽപറമ്പിൽ ജിജിയുടെ വീട്. പരിക്കേറ്റ അച്ചൻ ഗോപി (ഇൻസെറ്റിൽ)

പട്ടിക്കാട്. എടപ്പലത്ത് വീടിന്റെ ഒരു ഭാഗം തകർന്നുവീണ് വയോധികന് പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല. എടപ്പലം വാലുമ്മേൽപറമ്പിൽ ജിജിയുടെ തറവാട്ടുവീടിന്റെ അടുക്കളയും അതിനോട്  ചേർന്നുള്ള ഭാഗവുമാണ് പൂർണ്ണമായും നിലംപൊത്തിയത്. ആ സമയത്ത് കുടിക്കാൻ വെള്ളമെടുക്കാനായി അടുക്കളയിലേക്ക് ചെന്ന ജിജിയുടെ അച്ചൻ ഗോപിക്ക് (78) ഓടും പട്ടികയുമൊക്കെ തലയിൽ വീണ് മുറിവേറ്റു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. സലൂൺ ജീവനക്കാരനായ ജിജിയും സ്വകാര്യ
 
സ്ഥാപനത്തിലെ ജീവനക്കാരിയായ ഭാര്യ പ്രിയയും ആ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഇവരുടെ രണ്ടു മക്കൾ വീട്ടിലുണ്ടായിരുന്നെങ്കിലും അപകടത്തിൽ പെടാതെ രക്ഷപ്പെട്ടു. ഓടു മേഞ്ഞ പച്ച ഇഷ്ടിക കൊണ്ട് നിർമ്മിച്ചിട്ടുള്ള കാലപ്പഴക്കമുള്ള വീട് പൂർണ്ണമായും അപകടാവസ്ഥയിലാണ്. കഴിഞ്ഞ മഴക്കാലത്തോടെ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാത്ത തരത്തിൽ വീട് തകർച്ചയുടെ വക്കിലായി. ജിജിക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ല. ലൈഫ് മിഷനിൽ വീടു ലഭിക്കാനായി പാണഞ്ചേരി പഞ്ചായത്തിൽ രണ്ടു വർഷം മുമ്പ് അപേക്ഷ നൽകിയിരുന്നതായും ഇതുവരെയും നടപടികൾ ഒന്നുംമായിട്ടില്ലെന്നും ജിജി പറഞ്ഞു. വില്ലേജിലും പഞ്ചായത്തിലും അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. വീടു തകർന്ന വിവരമറിഞ്ഞ്  ചിറക്കുന്ന് വാർഡ് മെമ്പർ ഷൈലജ വിജയകുമാർ  സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.  കഴിഞ്ഞ മഴക്കാലത്തോടെ ചിറക്കുന്ന് വാർഡിൽ തന്നെ നാലോളം വീടുകൾ ഇത്തരത്തിൽ അപകടാവസ്ഥിൽ ഉണ്ടെന്ന്  വാർഡ് മെമ്പർ പറഞ്ഞു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery


Post a Comment

0 Comments