പട്ടിക്കാട്. താണിപ്പാടത്ത് ദേശീയപാത സർവ്വീസ് റോഡിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വാഹനങ്ങളിൽ സഞ്ചരിച്ചിരുന്ന മൂന്നു പേർക്ക് പരുക്കേറ്റു. താണിപ്പാടം ആയോട് സ്വദേശികളായ ചുണ്ടേക്കാട്ടിൽ ബെന്നിയുടെ ഭാര്യ ലിജി, തറയിൽ മണിയുടെ മകൻ സതീഷ്, പാലയ്ക്കാത്തടത്തിൽ വിജയന്റെ മകൻ മിഥുൻ എന്നിവർക്കാണ് പരുക്കേറ്റത്. ലിജിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടുപേരെ തൃശൂർ മെഡിക്കൽ കോളേജ് അശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ജോലികഴിഞ്ഞ് പട്ടിക്കാട് നിന്ന് വീട്ടിലേക്കു പോവുകയായിരുന്ന ബാങ്ക് ജീവനക്കാരിയായ ലിജി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും സതീഷും മിഥുനും സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments