ചാത്തംകുളം റോഡിലെ കുഴി യൂത്ത്‌കോൺഗ്രസ്സ് പ്രവർത്തകർ കോൺക്രീറ്റ് ചെയ്ത് അടച്ചു

മുടിക്കോട്. കാൽനടയാത്രക്കാർക്കും, വാഹനങ്ങൾക്കും അപകട ഭീഷണി ഉയർത്തി മുടിക്കോട് ചാത്തംകുളം റോഡിൽ രൂപപ്പെട്ട വലിയ കുഴി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ അടച്ചു. കലുങ്കിനോട് ചേർന്ന് റോഡിനടിയിലെ മണ്ണ് ഒലിച്ചു പോയി ടാറിംഗ് തകർന്നാണ് കുഴി ഉണ്ടായത്. കുഴിയിലൂടെ വെള്ളമിറങ്ങി മണ്ണ് കൂടുതൽ ഒലിച്ചുപോയാൽ റോഡ് പൂർണ്ണമായും തകരും. ഇതു വഴി നടന്നു 

പോകുന്നവർക്കും വാഹനങ്ങൾക്കും അപകടം വരുത്തിവെക്കുന്ന നിലയിൽ കുഴി അനുദിനം വലുതായിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് മുടിക്കോട് വാർഡിലെ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുഴി പൂർണ്ണമായും കോൺക്രീറ്റ് ഇട്ട് അടയ്ക്കാൻ തീരുമാനിച്ചത്. കോൺഗ്രസ്സ് വാർഡ് പ്രസിഡണ്ട് സാബു മണപ്പുറത്ത്. യുത്ത് കോൺഗ്രസ് വാർഡ് പ്രസിഡണ്ട്, വി.എം ഷിയാസ്, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ അനീഷ് ചീനിക്കൽ, രജീഷ് ചോറാട്ടിൽ, സെയ്ഫുദ്ദീൻ പുതുവിട്ടിൽ. മുഹമ്മദ് രായ്മരക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments