എഐവൈഎഫ് പതാക ദിനാചരണം: പാണഞ്ചേരിയിൽ മന്ത്രി കെ രാജൻ പതാക ഉയർത്തി


പട്ടിക്കാട്. എഐവൈഎഫ് ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാണഞ്ചേരി മേഖല കമ്മിറ്റിയിൽ നടന്ന പതാക ദിനാചരണത്തിൽ എഐവൈഎഫ് ദേശീയ സെക്രട്ടറിയും റവന്യു മന്ത്രിയുമായ അഡ്വ. കെ രാജൻ പാർട്ടി ലോക്കൽ കമ്മിറ്റി  ഓഫീസിനുമുന്നിൽ പതാക ഉയർത്തി. ഇന്ത്യൻ മണ്ണിന്റെ ചെറുത്തുനിൽപ്പിന് മുന്നണിപ്പോരാളികൾ ആയി നിന്ന ഇന്ത്യയിലെ ആദ്യത്തെ വിപ്ലവ യുവജന സംഘടനയാണ് എഐവൈഎഫ് എന്നും ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ സന്ധിയില്ലാ പോരാട്ടങ്ങൾ
 

നയിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തിന്റെ സംസ്ഥാന സമ്മേളനത്തിന് എല്ലാവിധ അഭിവാദ്യങ്ങളും അറിയിക്കുന്നതായും കെ രാജൻ പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളിൽ ഇന്ന് പതാക ദിനം ആചരിക്കുകയാണ്. ഡിസംബർ 2,3,4 തിയ്യതികളിൽ കണ്ണൂരിൽ വെച്ചാണ് സമ്മേളനം. സിപിഐ ലോക്കൽ സെക്രട്ടറി സനൽ വാണിമ്പാറ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് ജിനേഷ് പീച്ചി, മേഖലാ സെക്രട്ടറി എൽദോസ്, മേഖല പ്രസിഡന്റ് അശ്വിൻ, ഷിജോ പട്ടിക്കാട്, പ്രസാദ് വഴക്കുംപാറ, രമ്യ രാജേഷ്, ഷാനവാസ്, തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments