പട്ടിക്കാട്. ബി.ജെ.പി. പാണഞ്ചേരി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ എടപ്പലത്തുവെച്ച് ഇ-ശ്രം കാർഡിന്റെ സൗഡന്യ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. എടപ്പലം വാക്കത്ത് പ്രദോഷിന്റെ വസതിയിൽ വെച്ച് നടന്ന ക്യാമ്പ് ബിജെപി മണ്ഡലം പ്രസിഡണ്ട് എൻ.എച്ച് പ്രനിഷ് ഉദ്ഘാടനം ചെയ്തു.കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളായ ജൻ ധൻ അക്കൗണ്ട് ചേർക്കൽ, കിസാൻ സമ്മാൻ നിധിയുടെ ഫോം വിതരണം, ഹെൽത്ത് ഐ ഡി കാർഡ് എന്നിവയ്ക്കും ക്യാമ്പിൽ സൗകര്യമൊരുക്കുന്നുണ്ട്. പാണഞ്ചേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളതായി ബിജെപി പഞ്ചായത്ത് സമിതി പ്രസിഡണ്ട് ഷാജി പീച്ചി അറിയിച്ചു. ഷാജി പീച്ചി അധ്യക്ഷത വഹിച്ച പരിപാടിയിൽ ശരത്ത് മുട്ടത്ത്, പി.കെ.വേണു, ജയൻ പൂശ്ശേരി, ജയൻ ഇന്ദ്രവജ്ര, രാജൻ ചെമ്പൂത്ര, ലാൽ കൃഷ്ണ, ശിവദാസൻ എടപ്പലം, സജീവ് വാക്കത്ത് ,ജിനേഷ് ചെമ്പൂത്ര, ദീലിപ് മാടക്കത്ര അരവിന്ദാക്ഷൻ, സുബില മനോജ്, ലേഖ ബിജു, വാർഡ് മെമ്പർമാരായ ജയകുമാർ ആദം കാവിൽ, ബിജോയ് ജോസ് എന്നിവരും പങ്കെടുത്തു.
0 Comments