തൃശൂർ. പാചക വാതക സബ്‌സിഡി പുനസ്ഥാപിക്കുക, ഇന്ധന നികുതി ഇളവുകൾ അനുവദിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അയ്യന്തോൾ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ താലൂക്ക് ഓഫീസിനു മുന്നിൽ പ്രതിഷേധ മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു. പാറമേക്കാവ് ക്ഷേത്രം പരിസരത്തു നിന്ന് ജാഥയായി കേരള സർക്കാർ സ്ഥാപനമായ താലൂക്ക് ഓഫീസിന് മുന്നിൽ എത്തിയ പ്രതിഷേധധർണ്ണ കെ.പി.സി.സി നിർവാഹകസമിതി അംഗം പത്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സി.എസ് ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ഭാരവാഹികളായ ശിവരാമകൃഷ്ണൻ, ശിവശങ്കരൻ, അഡ്വ.സുഭി ബാബു,കുരിയൻ ചാണ്ടി, രാജു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
0 Comments