മഹിളാ കോൺഗ്രസ് ഇന്ദിരാഗാന്ധി ജന്മദിനം ആഘോഷിച്ചു


തൃശൂർ. മഹിളാ കോൺഗ്രസ്സ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസിസി യിൽ നടത്തിയ ഇന്ദിരാഗാന്ധി ജന്മദിനാഘോഷ പരിപാടി പത്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഇന്ദിരാഗാന്ധിയിൽ നിന്നും ശക്തിയും ഊർജ്ജവും സ്വീകരിച്ചുകൊണ്ട് സമൂഹത്തിൽ നടമാടുന്ന അനീതികൾക്കെതിരെ പൊരുതാൻ മഹിളാ കോൺഗ്രസ്സ് പ്രവർത്തകർ മുമ്പോട്ട് വരണമെന്ന് പത്മജ വേണുഗോപാൽ പറഞ്ഞു. പ്രസിഡന്റ് ലീലാമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഇന്ദിരാഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. സി.ബി.ഗീത, സുബൈദ മുഹമ്മദ്, കെ.എസ്. തങ്കമണി, ലീല രാമകൃഷ്ണൻ, ജിന്നി ജോയ്, ജയലക്ഷ്മി ടീച്ചർ, ബിന്ദു കുമാരൻ, റീന ഫ്രാൻസിസ്, സ്വപ്ന രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. 




Post a Comment

0 Comments