റേഷൻകാർഡിലെ തെറ്റുകൾ തിരുത്താം: കാമ്പയിൻ ആരംഭിച്ചു


പട്ടിക്കാട്.  2022 ഏപ്രിൽ മാസത്തോടെ സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡുകളും സ്മാർട്ട് റേഷൻ കാർഡുകളാക്കി മാറ്റുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് വകുപ്പ് 'തെളിമ' എന്നു പേരിട്ട പദ്ധതിക്ക് 2021 നവംബർ 15 ന് തുടക്കമായി. ഇക്കഴിഞ്ഞ റേഷൻ കാർഡ് പുതുക്കൽ പ്രക്രിയയുടെ സമയത്തും പിന്നീട് പുതിയ റേഷൻ കാർഡുകൾ അപേക്ഷിച്ച് ലഭിച്ച സമയത്തും റേഷൻ കാർഡുകളിൽ കടന്നു കൂടിയ പിശകുകളും പിഴവുകളുമാണ് നവംബർ15 മുതൽ ഡിസംബർ15 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന റേഷൻ റേഷൻ കാർഡ് ശുദ്ധീകരണ പ്രക്രിയയിലൂടെ തിരുത്തി നൽകുന്നതാണ്. നിലവിലുള്ള റേഷൻ
 

കാർഡുകൾ സ്മാർട്ട് റേഷൻ കാർഡുകളാക്കി മാറ്റുന്നതിന് മുമ്പ് റേഷൻ കാർഡുകളിലെ തെറ്റുകൾ മുഴുവനായും ദൂരീകരിക്കുന്നതിന്റെ ഭാഗമായാണ് തെളിമ പദ്ധതി നടപ്പാക്കുന്നത്. 

റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ പേര്, വയസ്സ്, മേൽവിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം, എൽപിജി, വൈദ്യുതി എന്നിവയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ, വാർഡ്‌നമ്പർ, വീട്ടുനമ്പർ, പഞ്ചായത്തിന്റെപേര്, സ്ഥലപ്പേര് എന്നിവയുടെ തിരുത്ത്, പുതിയ വിവരങ്ങളുടെ ഉൾപ്പെടുത്തൽ എന്നിവ കാമ്പയിന്റെ ഭാഗമായി റേഷൻ കാർഡുടമകൾക്ക് സാധിച്ചെടുക്കാൻ കഴിയും. റേഷൻ കാർഡിലെ അംഗങ്ങളിൽ ഇനിയും ആധാർ വിവരങ്ങൾ റേഷൻ കാർഡ് മാനേജ്‌മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടില്ലാത്തവർക്ക് അതിനുള്ള അവസരവും കാമ്പയിന്റെ ഭാഗമായി ഉണ്ടായിരിക്കും. പദ്ധതിയുടെ ഭാഗമായുള്ള അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കുന്നതിനോ തിരുത്തലിന് ആധികാരിക വരുത്തുന്നതിനോ റേഷൻ കാർഡുകൾ താലൂക്ക് സപ്ലൈ ഓഫീസുകളിൽ പോകേണ്ടതില്ല. എന്നാൽ റേഷൻ കാർഡുകൾ മുൻഗണനാ പട്ടികയിലേക്ക് (ബിപിഎൽ) തരം മാറ്റൽ, റേഷൻ കാർഡിലെ വരുമാനം, വീടിന്റെ വിസ്തീർണ്ണം, വാഹനങ്ങളുടെ വിവരങ്ങൾ എന്നിവയിൽ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകൾ ഈ പദ്ധതി പ്രകാരം സ്വീകരിക്കുന്നതല്ല.




Post a Comment

0 Comments