കെൽട്രോൺ അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സെന്ററിൽ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ ഡിസൈനിംങ് ആന്റ് ആനിമേഷൻ ഫിലിംമേക്കിംങ് , പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റൽ ഫിലിംമേക്കിംങ് ടെക്‌നിക്‌സ്, ഗ്രാഫിക്‌സ് ഡിസൈൻ, വെബ് ഡിസൈൻ തുടങ്ങിയ കോഴ്‌സുകളിലേക്ക്, എസ്.എസ്.എൽ.സി., പ്ലസ്ടു, വി.എച്ച്.എസ്.ഇ. കഴിഞ്ഞ വിദ്യാർത്ഥി, വിദ്യാർത്ഥിനികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് 0487 2429000, 8590605266 എന്ന
ഫോൺ നമ്പറിലോ, ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളേജ് സെന്റർ, ഫസ്റ്റ് ഫ്‌ളോർ, ബി.എസ്.എൻ.എൽ സെന്റർ, പോസ്‌റ്റോഫീസ് റോഡ്, തൃശൂർ എന്ന വിലാസത്തിലോ ബന്ധപ്പെടുക.
ചാലക്കുടി വനിതാ ഐടിഐയിൽ സീറ്റൊഴിവ്
ചാലക്കുടി ഗവൺമെന്റ് വനിതാ ഐടിഐയിൽ 2020-22 വർഷത്തെ പ്രവേശനത്തിന് ഇലക്ട്രോണിക്‌സ്, മെക്കാനിക്ക്, ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ എന്നീ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ സ്ഥാപനത്തിൽ നേരിട്ട് അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 5. ഫോൺ : 0480 2700816, 9995011450, 9497061668
തൃശൂർ ടെക്‌നിക്കൽ ഹൈസ്‌ക്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ഇഡി ടീച്ചറുടെ ഒഴിവ്
യോഗ്യത എം.കോം, ബി.എഡ്, സെറ്റ്. അല്ലെങ്കിൽ കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിൽ നിന്നുളള സി ആന്റ് ബി ബിരുദം. താല്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 8ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോൺ : 9447765377
വനിതാഹോസ്റ്റലിൽ കുറഞ്ഞ നിരക്കിൽ താമസ സൗകര്യം
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന് കീഴിൽ തൃശൂർ പുല്ലഴി, ചാലക്കുടി, എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വനിതാഹോസ്റ്റലിൽ ഭക്ഷണത്തോട് കൂടിയുള്ള സുരക്ഷിതമായ താമസസൗകര്യം കുറഞ്ഞ നിരക്കിൽ ലഭ്യം. പുല്ലഴിയിൽ (ഫോൺ: 9961350078, 04872361078), തൃശൂർ കലക്ടറേറ്റിൽ നിന്നും ഒന്നര കിലോമീറ്റർ പുല്ലഴി ബസ് സ്‌റ്റോപ്പിന് സമീപവും, ചാലക്കുടിയിൽ (ഫോൺ : 9447616209, 04802707849) കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപവുമാണ് ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത്. ഉദ്യോഗസ്ഥ വനിതകൾക്കും വിദ്യാർത്ഥിനികൾക്കും താമസ സൗകര്യം ലഭ്യമാണ്. വിവരങ്ങൾക്ക് കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, തൃശൂർ ഡിവിഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 04872360849
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments