ജില്ലാ വ്യവസായ കേന്ദ്രത്തിൽ കാർഷികഭക്ഷ്യ സംസ്‌ക്കരണ പരിശീലനം


തൃശൂർ. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാർഷികഭക്ഷ്യ സംസ്‌ക്കരണത്തെക്കുറിച്ച് 20 ദിവസം നീണ്ടുനിൽക്കുന്ന ക്ലാസ് സംഘടിപ്പിക്കുന്നു. ജില്ലാ വ്യവസായ കേന്ദ്രത്തിൽ നടത്തുന്ന പരിശീലന പരിപാടിയിൽ ബേക്കറി ഉൽപ്പന്ന നിർമ്മാണം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ ലഭിക്കും. പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 5 വൈകീട്ട് നാലിന് മുമ്പായി ജില്ലാ / താലൂക്ക് വ്യവസായ കേന്ദ്രത്തിൽ അപേക്ഷ നൽകണം. യോഗ്യത എസ്.എസ്.എൽ.സി, വയസ്  18-45. ഫോൺ: 04872361945,  2360847


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments