അറിയിപ്പുകൾ / ജോലി ഒഴിവുകൾ


ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് സീറ്റ് ഒഴിവ്
അടൂരിലെ സെന്ററിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകാരമുള്ള കോഴ്‌സിന് പ്ലസ് ടു അൻപത് ശതമാനം മാർക്കോടു കൂടി രണ്ടാം ഭാഷ ഹിന്ദി എടുത്തവർക്ക് അപേക്ഷിക്കാം. ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നീ ഉയർന്നയോഗ്യതകളും പരിഗണിക്കും. അപേക്ഷകർക്ക് 17 വയസിനും 35 ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ച് വർഷം, മറ്റു
 

പിന്നോക്കക്കാർക്ക്  മൂന്ന് വർഷവും ഇളവ് അനുവദിക്കും. സർക്കാർ പഠന പദ്ധതിയായ ഈഗ്രാന്റ് വഴി പട്ടികജാതി, മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കും. അവസാന തിയ്യതി നവംബർ 30. ഫോൺ  04734296496, 8547126028.

വരടിയം ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യാപക ഒഴിവ്
നാഷ്ണൽ അർബൻ ലൈവ്‌ലിഹുഡ് മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സായ അക്കൗണ്ട് എക്‌സിക്യൂട്ടീവിന്റെ ട്രെയിനർ തസ്തികയിൽ താൽകാലിക ഒഴിവുണ്ട്. (യോഗ്യത എം.കോം 55% ശതമാനം) താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുുകളുമായി 22112021ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഓഫീസിൽ ഹാജരാകണം. ഫോൺ : 8547005022, 8301978460.

വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം 
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 202122 അധ്യയന വർഷത്തേക്കുള്ള വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുള്ള അപേക്ഷ  ഡിസംബർ 31 ന് മുൻപ് ജില്ലാ ഓഫീസുകളിൽ സമർപ്പിക്കണം. അപേക്ഷ ഫോറം ജില്ലാ ഓഫീസുകളിലും www.kmtwwfb.org എന്ന വെബ്‌സൈറ്റിലും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2446545

കുട്ടനെല്ലൂർ സി അച്യുത മേനോൻ ഗവ.കോളേജിൽ സീറ്റൊഴിവ് 
ബിബിഎ, ബിഎ ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിൽ ഒബിഎക്‌സ് കാറ്റഗറിയിൽ ഒഴിവുണ്ട്. യൂണിവേഴ്‌സിറ്റി ക്യാപ് രജിസ്‌ട്രേഷനുള്ള വിദ്യാർത്ഥികൾ നവംബർ 22  ഉച്ചയ്ക്ക് ഒരുമണിക്ക് മുൻപായി കോളേജിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കേണ്ടതാണ്. ഫോൺ: 0487 2353022

ദേശീയ തല പെയിന്റിംഗ് മത്സരം ഡിസംബർ 5ന് 
ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി(ബി.ഇ.ഇ) നടത്തുന്ന ദേശീയ തലത്തിലുള്ള  പെയിന്റിംഗ് മത്സരത്തിന്റെ  ഭാഗമായി നാഷണൽ തെർമൽ പവർ കോർപ്പറേഷൻ(എൻ ടി പി സി), എനർജി മാനേജ്‌മെന്റ്  സെന്റർ(ഇ എം സി) കേരള എന്നിവയുടെ സഹകരണത്തോടെ  സംസ്ഥാന തലത്തിൽ  പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 5 നാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കാൻ യു.പി. വിഭാഗം, ഹൈസ്‌കൂൾ വിഭാഗം  വിദ്യാർത്ഥികൾ  http://www.bee-studentsaward.in/register എന്ന ലിങ്കിലൂടെ നവംബർ 30നകം രജിസ്റ്റർ ചെയ്യണം. സംസ്ഥാന തലത്തിൽ 1,2,3 സ്ഥാനക്കാർക്ക് യഥാക്രമം  50000, 30000, 20000  രൂപ സമ്മാനം നൽകും. പ്രോത്സാഹന സമ്മാനമായി പത്തു പേർക്ക് 7500 രൂപ വീതവും പങ്കെടുക്കുന്ന  വിദ്യാർത്ഥികൾക്കെല്ലാം  സർട്ടിഫിക്കറ്റും നൽകും. ഫോൺ: 9496469483  9847459297, 9447639262, 9496346745




Post a Comment

0 Comments