പട്ടിക്കാട്. ഓക്‌സിലറി ഗ്രൂപ്പ് യുവതി സംഗമം കുടുംബശ്രീ ഓഫീസിൽ വെച്ച് നടത്തി. സംഗമം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർ പേഴ്‌സൻ ഉഷ മോഹൻ അധ്യക്ഷത വഹിച്ചു. ജെന്റർ റിസോഴ്‌സ് പേഴ്‌സൺ മേരി സണ്ണി, ജാഗ്രതാ സമിതി ഓഫീസർ ജൂലി എന്നിവർ ക്ലാസ്സെടുത്തു. വാർഡ് മെമ്പർ ആനി ജോയ്, വൈസ് ചെയർ പേഴ്‌സൻ രമണി, ജിസ്മി, ജെയ്‌നി, സാലി, മിനി ജോണി തുടങ്ങിയവർ പങ്കെടുത്തു.
0 Comments