പട്ടിക്കാട്. ബി.ജെ.പി. പാണഞ്ചേരി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഇ-ശ്രം കാർഡിന്റെ സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് ചെമ്പൂത്ര ക്ഷേത്രം കല്യാണമണ്ഡപത്തിൽ വെച്ച് നടത്തി. ബിജെപി ജില്ലാ സെക്രട്ടറി ലിനി ബിജു ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ നടത്തുന്ന വിവിധ പദ്ധിതികളെക്കുറിച്ച് ലിനി ബിജു വിശദീകരിച്ചു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ അഭിമുഖ്യത്തിൽ അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കുവേണ്ടി തയ്യാറാക്കുന്ന തൊഴിൽ കാർഡാണ് ഇ-ശ്രം കാർഡ്. ബി.ജെ.പി.പഞ്ചായത്ത് സമിതി പ്രസിഡണ്ട് ഷാജി പീച്ചി അധ്യക്ഷത വഹിച്ചു. പാണഞ്ചേരി പഞ്ചായത്തിന്റെ വിവിധ മേഖലകളെ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിൽ ഇ-ശ്രം കാർഡിന്റെ സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഷാജി പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് എൻ.എച്ച് പ്രനീഷ്, കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് പ്രശാന്ത്, ബാലൻ ചെമ്പൂത്ര, ശരത്ത് മുട്ടത്ത്, പി.കെ.വേണു, ജയൻ പൂശ്ശേരി, ജിനേഷ് ചെമ്പൂത്ര, മുരളി, ബിനോഷ്, ദീലിപ്, അരവിന്ദാക്ഷൻ, സുബില മനോജ്, ലേഖ ബിജു, ശ്രീദേവി അരവിന്ദാക്ഷൻ, വാർഡ് മെമ്പർമാരായ ജയകുമാർ ആദംകാവിൽ, ബിജോയ് ജോസ് എന്നിവർ നേതൃത്വം നൽകി.
0 Comments