ശിശുദിനത്തിൽ ബാലജന സഖ്യം വിസ്ഡം യൂണിറ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു


മണ്ണുത്തി. മലയാള മനോരമ അഖില കേരള ബാലജന സഖ്യം കാളത്തോട് വിസ്ഡം യൂണിറ്റ് ശിശുദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഫിദ ഫാത്തിമ ഒന്നാം സ്ഥാനവും വി.എസ്. അനൂപമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗംഗ കെ.റെജി, കെ.വി. അഭിമന്യു എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി . സഖ്യം യൂണിയൻ രക്ഷാധികാരി കെ.വി. സുരേഷ് മാസ്റ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.എസ്. ഗോകുൽ, സംഖ്യം അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.



Post a Comment

0 Comments