ടാറിങ്ങ് പൂർത്തിയായി; വഴക്കുംപാറയിൽ ഇനി പുതിയ സർവീസ് റോഡ്


പട്ടിക്കാട്. വഴക്കുംപാറയിൽ നിർമ്മാണം നടന്നുകൊണ്ടിരുന്ന സർവ്വീസ് റോഡിന്റെ ടാറിങ് പൂർത്തിയായി. രണ്ടാം തുരങ്കത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലായ സാഹചര്യത്തിൽ  പടിഞ്ഞാറ് ഭാഗത്തെ തുരങ്ക മുഖത്തിനു മുന്നിലെ ഇപ്പോഴത്തെ റോഡ് പൂർണമായും പൊളിച്ചുകളഞ്ഞ് 9 മീറ്റർ ഉയരത്തിൽ പുതിയ റോഡ് നിർമ്മിക്കും. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു
 
കൊണ്ടിരിക്കുകയാണ്. പഴയ റോഡ് പൊളിച്ചു കളയുമ്പോൾ നിലവിൽ ഗതാഗതം നടത്തിക്കൊണ്ടിരിക്കുന്ന തുരങ്കത്തിനുള്ളിലൂടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കടത്തിവിടും.  ഇതിനുവേണ്ടിയാണ് വഴക്കുംപാറ സെന്റർ മുതൽ തെക്കുഭാഗത്തെ നിലവിലെ പുതിയ റോഡ് വരെ പുതിയ സർവീസ് റോഡ് വീതി കൂട്ടി പണിതത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുതിരാൻ കയറ്റം തുടങ്ങുന്ന തെക്ക് ഭാഗത്ത് കൾവർട്ടിന്റെ പണികളും പൂർത്തിയാക്കിയിരുന്നു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments