നടത്തറ ഖാദിക്ക് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് ജോസ് വള്ളൂർ സംസാരിക്കുന്നു
നടത്തറ. ഇന്ധനവിലയിൽ കുറവ് വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വളളൂർ പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് ഒരു ആശങ്കയുമില്ല. ഇന്ധനവിലയുടെ മറവിൽ നികുതിക്കൊള്ള നടത്തുന്ന സർക്കാരിനെതിരെ സമരം അനിവാര്യമാണ്. കോവിഡ് പ്രതിസന്ധിക്കിടയിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസം പകരാൻ മോദിയും പിണറായി വിജയനും തയ്യാറാകുന്നില്ലെന്നും വള്ളൂർ പറഞ്ഞു. ഇന്ധന വില കുറയ്ക്കാത്തതിൽ
പ്രതിഷേധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോൺഗ്രസ് നടത്തുന്ന രണ്ടാംഘട്ട സമരപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നടത്തറയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു വള്ളൂർ. ജില്ലയിലെ 26 ബ്ലോക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച മാർച്ചിന്റെയും ധർണ്ണയുടെയും ഭാഗമായി പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ നടത്തറ ഖാദിക്ക് മുന്നിലേക്ക് മാർച്ചും ധർണ്ണയുംനടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.എൽ ബേബി, ടി.എം രാജീവ്, ലീലാമ്മ തോമസ്, കെ.എൻ വിജയകുമാർ, ജേക്കബ് പോൾ, എം.യു മുത്തു, എസ് അജി, ബിന്ദു കാട്ടുങ്ങൽ, ജോയ്‌സൻ ആച്ചാണ്ടി, ബാബു തോമസ് എന്നിവർ പ്രസംഗിച്ചു. കോൺഗ്രസ് നേതാക്കളായ ജോസ് പാലോക്കാരൻ, ഷിബു പോൾ, ഇ.എസ് അനിരുദ്ധൻ, ടി.എസ് മനോജ് കുമാർ, കെ.പി എൽദോസ്, റോയ് തോമസ്, സി.വി ജോസ്, ആന്റോ അഗസ്റ്റിൻ, റോണി കുര്യൻ, സുശീല രാജൻ, വി.പി സുഭദ്ര, ജിത് ചാക്കോ, പ്രവീൺ രാജു, ബ്ലെസ്സൺ വർഗീസ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
0 Comments