പട്ടിക്കാട്. എടപ്പലം വാലുമ്മേൽ പറമ്പിൽ ജിജിയുടെ വീടിന്റെ പുനർ നിർമ്മാണത്തിനായി എല്ലാവിധ സഹായങ്ങളും ചെയ്യുമെന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ പറഞ്ഞു. ഇന്നലെ ഒരു ഭാഗം തകർന്നു വീണ ജിജിയുടെ വീട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. വീട് പൂർണ്ണമായും പുനർ നിർമ്മിക്കേണ്ട അവസ്ഥയാണെന്നും ഇതിനായി സർക്കാരിൽ നിന്ന് റവന്യൂ ഡിപ്പാർട്ട്‌മെന്റ് വഴി എന്തെങ്കിലും സഹായം ലഭിക്കുമോ എന്ന കാര്യം പരിശോധിക്കണമെന്നും പ്രസിഡണ്ട് പറഞ്ഞു. പച്ച ഇഷ്ടിക കൊണ്ട് നിർമ്മിച്ച വീട് കാലപ്പഴക്കം കൊണ്ടും കാലവർഷക്കെടുതിയിലും ദുർബ്ബലാവസ്ഥയിലായിരുന്നു. ഇന്നലെ രാവിലെ പത്തരയോടെയാണ് അടുക്കളയോട് ചേർന്നുള്ള ഭാഗം പൂർണ്ണമായും നിലംപൊത്തിത്. ആ സമയത്ത് അടുക്കളയിലേക്ക് കടക്കുകയായിരുന്ന ജിജിയുടെ പിതാവ് ഗോപി കഷ്ടിച്ചാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അടുക്കളയിലുണ്ടായിരുന്ന പാത്രങ്ങൾക്കും മറ്റ് ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments