മുടിക്കോട്. ഇരുപത്തിമൂന്നാം വാർഡ് അങ്കണവാടിയിൽ പ്രവേശനോത്സവം വാർഡ് മെമ്പർ ആരിഫ റാഫിയുടെ നേതൃത്വത്തിൽ ചാത്തംകുളം, താളിക്കോട് അംഗൻവാടികളിലായി നടത്തി. പ്രവേശനോത്സവത്തിന് മുന്നോടിയായി വീടുകളിൽ ചെന്ന് കുട്ടികൾക്ക് അഡ്മിഷൻ നൽകി പഠനോപകരണങ്ങളും ഉപഹാരങ്ങളും വിതരണം ചെയ്തു. വാർഡ് കൺവീനർ ശിവപ്രശോഭ്, വികസന സമിതി അംഗം മോഹൻദാസ്, അംഗൻവാടി ടീച്ചർ മാരായ അശ്വതി, ഭഗീരതി ഹെൽപ്പർമാരായ അനിത, ഷാഹിത, മോണിറ്ററിങ് കമ്മിറ്റി അംഗങ്ങൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments