പട്ടിക്കാട്. സൈലന്റ് നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പത്താം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർഥികളെയും രണ്ട്, മൂന്ന് വാർഡുകളിലെ ആശാവർക്കർമാരെയും ആദരിച്ചു. റവന്യൂ മന്ത്രി കെ രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മന്ത്രി കെ രാജനെ അസോസിയേഷൻ വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കീരംകുന്നത്ത് പൊന്നാടയണിയിച്ച് ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവത്രി സദാനന്ദൻ മുഖ്യാതിഥി ആയിരുന്നു. അസോസിയേഷൻ പ്രസിഡൻറ് ഷിജോൺ പെരിങ്ങാമറ്റത്തിൽ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, എം.എം.വൽസൻ, സതീഷ് വാണിയംകണ്ടത്ത്, പോൾസൺ കരോട്ട്കുന്നിൽ തുടങ്ങിയവർ സംസാരിച്ചു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments