മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഇന്ദിര ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

വിലങ്ങന്നൂർ. കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നൂറ്റിനാലാം ജന്മദിനാഘോഷം നടത്തി. മണ്ഡലം പ്രസിഡന്റ് റോയ് കെ ദേവസിയുടെ അധ്യക്ഷതയിൽ നടന്ന ആഘോഷപരിപാടികൾ മഹിള കോൺഗ്രസ് ജില്ല പ്രസിഡണ്ട് ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ്സ് നേതാവ്  എം.കെ ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷൈജു കുരിയൻ, ബിഎസ് എഡിസൺ, പീച്ചി ബാങ്ക് പ്രസിഡണ്ട് സിജി ചാക്കോ, സി.കെ ഷൺമുഖൻ, ഷിബു പീറ്റർ, ലിസ്സി ജോൺസൺ, നിബു ചിറമ്പാട്ട്, ലോറൻസ്, ശരത്ത്കുമാർ, ഷാജി പീറ്റർ, ജയപ്രകാശ്, ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments