ഇ-ശ്രം കാർഡ് ; പഞ്ചായത്ത് തല രജിസ്‌ട്രേഷൻ ആരംഭിച്ചു

ഇ-ശ്രം കാർഡ് രജിസ്‌ട്രേഷൻ നടപടികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡണ്ട് പി.പി രവീന്ദ്രൻ നിർവഹിക്കുന്നു

പട്ടിക്കാട്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ അഭിമുഖ്യത്തിൽ അസംഘടിത മേഖലയിൽ തൊഴിലാളികൾക്ക് വിവിധ സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് നൽകുന്ന  ഇ-ശ്രം കാർഡിന്റെ പാണഞ്ചേരി പഞ്ചായത്ത് തല രജിസ്‌ട്രേഷൻ ചെമ്പൂത്രയിൽ ആരംഭിച്ചു. ചെമ്പൂത്ര കൊടുങ്ങല്ലൂർ കാവ് ഭഗവതി ക്ഷേത്ര കല്യാണ മണ്ഡപത്തിൽ വെച്ച് പഞ്ചായത്ത് പ്രസിണ്ട്  പി പി രവീന്ദ്രൻ രജിസ്‌ട്രേഷൻ നടപടികൾ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ നിർദ്ദേശിച്ച പോലെ പ്രാദേശിക സർക്കാരുകളുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഇതിനായി അഞ്ച്  ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അർഹരായ അസംഘടിത തൊഴിലാളികൾക്ക് കാർഡുകൾ ലഭ്യമാക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ, പഞ്ചായത്തംഗങ്ങളായ ബാബുതോമസ്, ആരിഫ റാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, വാർഡ് വികസന സമിതി ചെയർമാൻ തോമസ് സാമുവൽ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഇ-ശ്രം രജിസ്‌ട്രേഷൻ സംവിധാനങ്ങൾ ഒരുക്കുമെന്നും പഞ്ചായത്തധികൃതർ വ്യക്തമാക്കി. 



Post a Comment

0 Comments