അതി ദരിദ്രരെ കണ്ടെത്തൽ ; ജനകീയ സമിതി അംഗങ്ങളുടെ പരിശീലന പരിപാടി സമാപിച്ചു

പരിശീലന പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ സംസാരിക്കുന്നു

പട്ടിക്കാട്. സമൂഹത്തിലെ അതിദരിദ്രരെ കണ്ടെത്തുന്നതിനായി രൂപീകരിച്ചിച്ചുള്ള ജനകീയ സമിതിയിലെ അംഗങ്ങൾക്കുവേണ്ടി പാണഞ്ചേരി പഞ്ചായത്തിൽ കിലയുടെ നേതൃത്വത്തിൽ നടത്തിവന്ന ത്രിദിന പരിശീലന പരിപാടി ഇന്നലെ സമാപിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി അംഗങ്ങളെ കൂടാതെ ജനപ്രതിനിധികൾ, വാർഡ് തല സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ടീച്ചർമാർ, സാമൂഹ്യപ്രവർത്തകർ,  പൊതുപ്രവർത്തകർ 

എന്നിവരുൾപ്പെടെ 4,73,000 പേക്കാണ് കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. അതിദരിദ്രരായവരെ കണ്ടെത്തി അവരുടെ ഉന്നമനത്തിനായി സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പരിശീലനം നൽകുന്നത്. ജനകീയസമിതി അംഗങ്ങളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് വാർഡ് തലത്തിൽ അതി ദരിദ്രരെ കണ്ടെത്തി അവരുടെ വിവരങ്ങൾ ശേഖരിച്ച് മേൽ ഘടകത്തെ ഏൽപ്പിക്കും. കേരളത്തിലെ ജനസംഖ്യയിൽ രണ്ടു ശതമാനത്തിൽ താഴെയാണ് അതി ദരിദ്രരായ ആളുകൾ ഉള്ളതായി സംസ്ഥാന സർക്കാരിൻറെ കണക്കുകൾ പറയുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ വാർഡ് അംഗങ്ങളായ ബാബു തോമസ്, ആരിഫ റാഫി,  പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, പദ്ധതിയുടെ  ബ്ലോക്ക് കോ-ഓർഡിനേറ്റർ രാജൻ മാസ്റ്റർ, കിലയിലെ പരിശാലകരായ സി.ജി. പൽപ്പു ,ഇ.എം വിദുരർ, കെ.കെ രാധാകൃഷ്ണൻ മാസ്റ്റർ, കെ അരവിന്ദാക്ഷൻ, അബ്ദുൽ ജലീൽ, സുജാത ബേബി തുടങ്ങിയവർ പങ്കെടുത്തു.





Post a Comment

0 Comments