ചിറക്കുന്നിൽ തൊഴിലുറപ്പു തൊഴിലാളികളുടെ കപ്പ കൃഷി വിളവെടുത്തു


പട്ടിക്കാട്.
തൊഴിലുറപ്പു തൊഴിലാളികളായ വനിതകളുടെ അധ്വാനഫലമായ കപ്പ കൃഷി വിളവെടുപ്പു നടത്തി. സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി തരിശു ഭൂമികൾ കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡ് ചിറക്കുന്നിലെ തൊഴിലുറപ്പു 

തൊഴിലാളികൾ ഒരേക്കർ ഭൂമിയിൽ വിവിധ കൃഷികൾ നടത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, വാർഡ് മെമ്പർ ഷൈലജ വിജയകുമാർ, തൊഴിലുറപ്പ് മേറ്റ് ഷിബി രാജു, മറ്റു തൊഴിലാളികൾ എന്നിവരും പങ്കെടുത്തു. ഒരേക്കർ സ്ഥലത്ത്  കപ്പ കൂടാതെ പച്ചക്കറികളും കൃഷിചെയതിരുന്നു. പച്ചക്കറികളുടെ വിളവെടുപ്പ് നേരത്തെ നടത്തിയിരുന്നു. ഇന്നാണ് കപ്പ വിളവെടുത്തു തുടങ്ങിയത്.





Post a Comment

0 Comments