കെഎസ്‌യു ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് എം.പി വിൻസന്റ് സംസാരിക്കുന്നു
പീച്ചി. ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സയൻസ് ബാച്ച് ആരംഭിക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിട്ടും പീച്ചി സ്‌കൂളിൽ സയൻസ് ബാച്ച് അനുവദിക്കാനും, ഒല്ലൂർ ഗവ.കോളേജിന്റെ വികസനം നടപ്പിലാക്കാനും ഒല്ലൂർ എംഎൽഎ കൂടിയായ റവന്യൂ മന്ത്രി ഇടപെടുന്നില്ലെന്ന് സംഘടനാ പ്രമേയത്തിൽ കെഎസ്‌യു കുറ്റപ്പെടുത്തി. കെഎസ്‌യു ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തിയിൽ സംഘടിപ്പിച്ച പഠന ക്യാമ്പ് 'ദിശ' മുൻ എംഎൽഎയും ഡിസിസി പ്രസിഡണ്ടുമായിരുന്ന എം.പി വിൻസന്റ് ഉദ്ഘാടനം ചെയ്തു. എന്നും
വിദ്യാർത്ഥിപക്ഷ നിലപാടുകൾ സ്വീകരിക്കാനും സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ പ്രതികരിക്കാനും കഴിഞ്ഞിട്ടുള്ളത് കെഎസ്‌യു വിന് മാത്രമാണെന്ന് വിൻസന്റ് പറഞ്ഞു. കെഎസ്‌യു ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ബ്ലസൻ വർഗീസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് മിഥുൻ മോഹൻ മുഖ്യാതിഥിയായി പങ്കെടുത്തു. കോൺഗ്രസ്സ് നേതാക്കളായ എം എൽ ബേബി, കെ.സി അഭിലാഷ്, ലീലാമ്മ തോമസ്, എം യു മുത്തു, വിനീഷ് പ്ലാച്ചേരി, ടിറ്റോ തോമസ്, വിബിൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി പ്രമോദ്, ജിത്ത് ചാക്കോ, കെഎസ്‌യു ജില്ലാ ഭാരവാഹികളായ അനീഷ് ആന്റണി, എബി മോൻ, വിഷ്ണു ചന്ദ്രൻ, സച്ചിൻ ടി പ്രദീപ്, തുടങ്ങിയവർ പങ്കെടുത്തു. എബ്രഹാം എൽസി പ്രമേയം അവതരിപ്പിച്ചു. കെഎസ്‌യു നിയോജക മണ്ഡലം ഭാരവാഹികളായ ആൽബർട്ട് ബെന്നി, നിബിൻ ദേവരാജ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments