ആശാരിക്കാട്, പുന്നച്ചുവട് അങ്കണവാടികളിൽ പ്രവേശനോത്സവം നടത്തി


പയ്യനം. പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെപയ്യനം വാർഡിൽ ഉള്ള പുന്നച്ചുവട് ആശാരിക്കാട് എന്നീ അങ്കണവാടികളിൽ പ്രവേശനോത്സവം നടത്തി. കോവിഡിന്റെ പശ്ചാത്തലത്തിൽ അങ്കണവാടികളിൽ കുട്ടികൾക്ക്‌ എത്താൻ കഴിയാത്തതിനാൽ രക്ഷിതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഇത്തവണത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചത്. പഠനം രസകരമാക്കുന്നതിനായി കിളിക്കൊഞ്ചൽ എന്ന പേരിൽ കഥകളും പാട്ടുകളുമായി അങ്കണവാടി ടീച്ചർമാർ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളാണ് നടത്തുന്നത്. പരിപാടികളിൽ വാർഡ് മെമ്പർ കെ.വി അനിത, വെൽഫെയർ കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, അങ്കണവാടി വർക്കർമാർ ഹെൽപ്പർമാർ എന്നിവർ പങ്കെടുത്തു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments