പട്ടിക്കാട്. ചാത്തംകുളത്ത് നിന്ന് ഇന്നലെ ഉച്ചക്ക് ശേഷം കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തംകുളം അമ്പാട്ടു പറമ്പിൽ നബീസ (71) യെ ആണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. തൃശൂരിൽ നിന്നും ഫയർഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. കഴുത്തിൽ കല്ല് കെട്ടിയ നിലയിൽ ആയിരുന്ന മൃതദേഹം. പീച്ചി പോലീസ് എസ്‌ഐ മധുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
0 Comments