അതിദരിദ്രരെ കണ്ടെത്തൽ: തെക്കുംപാടം വാർഡിൽ യോഗം ചേർന്നു


പട്ടിക്കാട്. അതിദരിദ്രരെ കണ്ടെത്തുന്നതിന്റെ ഭാഗമായി വാർഡ് തലത്തിൽ നടത്തുന്ന ഫോക്കസ് ഗ്രൂപ്പ് യോഗം തെക്കുംപാടം വാർഡിൽ മെമ്പർ അനീഷ് മേക്കരയുടെ അധ്യക്ഷതയിൽ ചേർന്നു. അതിദാരിദ്ര്യ നിർണയ പ്രക്രിയയിൽ ഭക്ഷണ ലഭ്യത, ആരോഗ്യം, അടിസ്ഥാന വരുമാനം, വാസ സ്ഥലം എന്നീ പൊതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഫോക്കസ് ഗ്രൂപ്പ് ചർച്ച നടത്തി. തെക്കുംപാടം അങ്കണവാടിയിൽ ചേർന്ന യോഗത്തിൽ അങ്കണവാടി ടീച്ചർമാരായ സിന്ദു, മിനി, ആശാവർക്കർ സുകുമാരി, പ്രിയ മണി, പി.വി സുദേവൻ, സനോജ് താണിക്കൽ, സി.ബി ലവൻ, വിനോദ് കൊച്ചത്ത്, വി.എസ് ജിനോ, സനോജ് പാലന്തല, സുര്യൻ തേറായ്ക്കൽ, ഹേമന്ത് ഹരിദാസ്, സുന്ദരി, ദമയന്തി തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments