ചെമ്പൂത്ര ശ്രീഭദ്ര വിദ്യാമന്ദിറിൽ പ്രവേശനോത്സവം


ചെമ്പൂത്ര. ശ്രീഭദ്ര വിദ്യാമന്ദിറിലെ പ്രവേശനോത്സവം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ചെയർമാൻ കെ കെ രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഒന്നാം വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ കുട്ടികളെ ആരതി ഉഴിഞ്ഞു സ്വീകരിച്ചു. മധുര വിതരണം നടത്തുകയും ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി.ജലജൻ, വാർഡ് മെമ്പറും പഞ്ചായത്ത് വൈസ്പ്രസിഡണ്ടുമായ സാവിത്രി സദാനന്ദൻ, കൺവീനർ പ്രവീൺ പി പ്രകാശ്, ജോ. കൺവീനർ ടി.കെ അഭിലാഷ്, വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ, ട്രഷറർ ചന്ദ്രൻ, പ്രിൻസിപ്പൽ വിബിന ശ്രീജിത്ത്, മറ്റ് കമ്മിറ്റി അംഗങ്ങൾ,  അധ്യാപകർ എന്നിവർ പങ്കെടുത്തു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments