പട്ടിക്കാട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ഓക്‌സിലറി ഗ്രൂപ്പുകളുടെ രൂപികരണത്തിന് പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് ചെമ്പൂത്രയിലും ആറാം വാർഡ് വഴുക്കുംപാറയിലും തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ യുവതികൾക്ക് അംഗത്വ ഫോമുകൾ വിതരണം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹനൻ പട്ടിക്കാട് വാർഡ് മെമ്പർ ആനി ജോയി കുടുംബശ്രീ അക്കൗണ്ടന്റ് രമ്യ എന്നിവരും പങ്കെടുത്തു.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments