ഡ്രൈവർ ഒഴിവ്
തൃശൂർ ഗവ.നഴ്‌സിംഗ് കോളേജിൽ ഒഴിവുള്ള ഡ്രൈവർ ഓൺ ഡെയ്‌ലി വേജസ് ഒഴിവിലേക്ക് 730 രൂപ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിയമനം പരമാവധി 179 ദിവസത്തേക്കാണ്. അപേക്ഷകർ കുറഞ്ഞത് ഏഴാം ക്ലാസ് പാസായവരും കൂടാതെ എച്ജിവി, എച്പിവി സാധ്യതയുള്ള ഡ്രൈവിങ് ലൈസൻസും ബാഡ്ജും രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവരുമായിരിക്കണം. പ്രായപരിധി 18 നും 45നും ഇടയിൽ വരുന്ന ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും ലൈസൻസിന്റെയും പ്രവർത്തി പരിചയത്തിന്റെയും അസ്സലും പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക്
നവംബർ 30 ന് രാവിലെ 10 മണിക്ക് മുളങ്കുന്നത്തുകാവിലുള്ള നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യത്തിൽ എത്തിച്ചേരണം. ഫോൺ: 0487 2208205, 2201366, 8078322205
ബി ടെക് സീറ്റൊഴിവ്
ഐ എച്ച് ആർ ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനീയറിങ് കോളേജിൽ ഒന്നാംവർഷ ബി ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (സൈബർ സെക്യൂരിറ്റി), ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ബ്രാഞ്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കീം മെയിൻ ആൻഡ് സപ്ലിമെന്ററി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരെ പ്രവേശനത്തിനായി പരിഗണിക്കും. താല്പര്യമുള്ളവർ റാങ്ക് യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി
പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
ഫോൺ: 0469 2677890, 85470 05034, 94474 02630
വെബ്‌സൈറ്റ് :www.cek.a-c.in
സർക്കാർ സംസ്‌കൃത കോളേജിൽ അധ്യാപക ഒഴിവ്
പട്ടാമ്പി സർക്കാർ സംസ്‌കൃത കോളേജിൽ 202122 അധ്യയന വർഷത്തിൽ ഇംഗ്ലീഷ്, സംസ്‌കൃതം (ജനറൽ) വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യു ജി സി മാനദണ്ഡങ്ങൾ അനുസരിച്ചുള്ള യോഗ്യതയുള്ളവരും തൃശൂർ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഇവരുടെ അഭാവത്തിൽ 50% മാർക്കോടുകൂടി ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും. നവംബർ 23ന് രാവിലെ 10.30ന് ഇംഗ്ലീഷിനും, ഉച്ചയ്ക്ക് 1.30ന് സംസ്‌കൃതത്തിനും (ജനറൽ) കൂടിക്കാഴ്ച നടക്കും. താല്പര്യമുള്ളവർ വയസ്, പ്രവൃത്തി പരിചയം, വിദ്യഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 0466 2212223
മൃഗക്ഷേമ അവാർഡിന് അപേക്ഷിക്കാം
202122 സാമ്പത്തിക വർഷത്തിൽ തൃശൂർ ജില്ലയിൽ മൃഗക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റവും മികച്ച മൃഗക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ/സംഘടനകൾ എന്നിവർക്ക് പ്രോത്സാഹനം നൽകുന്നതിന് ജില്ലാതലത്തിൽ മൃഗക്ഷേമ അവാർഡ് നൽകുന്നു. അവാർഡ് തുക 10,000 രൂപയാണ്. മൃഗക്ഷേമ അവാർഡിനായി പരിഗണിക്കുന്നതിന് താൽപര്യമുള്ള വ്യക്തികൾ/സംഘടനകൾ അടുത്തുളള മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് നവംബർ 30നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 2361216
0 Comments