എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകളുടെ ഉദ്ഘാടനം ഓൺലൈനിൽ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കുന്നു.
പട്ടിക്കാട്. മാലിന്യ നിർമ്മാർജന, സംസ്‌കരണ രംഗങ്ങളിൽ പാണഞ്ചേരി പഞ്ചായത്ത് നേതൃപരമായ പ്രവർത്തനം നടത്തുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ജൈവമാലിന്യ സംസ്‌കരണത്തിനായി പാണഞ്ചേരി പഞ്ചായത്തിൽ ആരംഭിക്കുന്ന എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റുകളുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാനും അതിന്റെ ഗുണഭോക്താക്കളാകാനും കഴിയാത്ത ഒരു വിഭാഗം ജനങ്ങൾ ഇപ്പോഴും സമൂഹത്തിലുണ്ട്.
അങ്ങനെയുള്ളവരെയും സമൂഹത്തിലെ അതിദരിദ്രരെയും കണ്ടെത്തി പൊതു സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് സർക്കാർ എന്നും അദ്ദേഹം പറഞ്ഞു. റവന്യു വകുപ്പു മന്ത്രി അഡ്വ. കെ.രാജൻ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി പഞ്ചായത്ത് പല പുതിയ പദ്ധതികൾക്കും തുടക്കക്കാരാകുന്നത് അഭിമാനകരമാണെന്ന് ഹരിതകർമ്മ സേനയ്ക്ക് വേണ്ടി കേരളത്തിലാദിയമായി ഇ-ഓട്ടോ വാങ്ങിയ കാര്യം സൂചിപ്പിച്ചുകൊണ്ട് മന്ത്രി കെ. രാജൻ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രപസിഡണ്ട് പി.കെ ഡേവിസ് മാസ്റ്റർ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ, വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഇ.ടി ജലജൻ, കെ.വി അനിത, സുബൈദ അബൂബക്കർ, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, അസി.സെക്രട്ടറി വാസുദേവൻ തുടങ്ങിയവർ സമസാരിച്ചു.
0 Comments