വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി


പട്ടിക്കാട്. വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി. പട്ടിക്കാട് മഹിമ വെജിറ്റബിൾസ് ഉടമ ജോൺസന് സമിതിയിയുടെ അംഗത്വ സർട്ടിഫിക്കറ്റ് നൽകി സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യൂ നൈനാൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. രണ്ടുവർഷമായി ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും  തകർത്തെറിഞ്ഞ കൊവിഡ് മഹാമാരിയെ ഒന്നിച്ച് നിന്ന് അതിജീവിക്കാൻ വ്യാപാരിസമിതിക്ക് കഴിഞ്ഞതായും ഇനിയും പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാൻ  വ്യാപാരി സമൂഹത്തിന് കഴിയുമെന്നും മാത്യു നൈനാൻ പറഞ്ഞു.  വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് പ്രസിഡണ്ട് പി.പി സണ്ണി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബാബു കൊള്ളന്നൂർ, സമിതി ഏരിയ പ്രസിഡണ്ട് ടി ആർ സി ബോസ്, ഏരിയാ സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പള്ളി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.  യൂണിറ്റ് ട്രഷറർ എ കൃഷ്ണൻകുട്ടി എന്നിവരും പങ്കെടുത്തു.


പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC

ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery

Post a Comment

0 Comments