ആൽപ്പാറയിൽ ഫൈവ്‌സ് ഫുട്‌ബോൾ ടൂർണ്ണമെന്റിന് തുടക്കമായി

മുൻ കേരള സന്തോഷ് ട്രോഫി താരം ലയണൽ തോമസ് ടൂർണ്ണമെന്റിലെ കളിക്കാരെ പരിചയപ്പെടുന്നു

ആൽപ്പാറ. സിപിഐഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി മണ്ണുത്തി ഏരിയ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണ്ണമെന്റിന് തുടക്കമായി. ആൽപ്പാറ ഗോൾ കാസിൽ ഫുട്‌ബോൾ ടർഫിൽ കേരള മുൻ സന്തോഷ് ട്രോഫി താരം ലയണൽ തോമസ് ഫൈവ്‌സ് ഫു്‌ബോൾ ടൂർണ്ണമെന്റിന്റെ കിക്കോഫ് നിർവഹിച്ചു. എസ്എസ് കണ്ണാറയും ലീഡ്‌സ് ചീനിക്കടവും തമ്മിലായിരുന്നു ആദ്യമത്സരം.  ടി.ആർ ഗോവിന്ദൻകുട്ടി മെമ്മോറിയൽ നൽകുന്ന 10,000 രൂപയും 

പി.എസ് കൃഷ്ണൻ മെമ്മോറിയൽ ട്രോഫിയും വിന്നേഴ്‌സിന് സമ്മാനിക്കും. കെ.കെ സുരേന്ദ്രൻ മെമ്മോറിയൽ ട്രോഫിയും 7,500 രൂപയും റണ്ണേഴ് അപ്പിനും സമ്മാനിക്കും. വ്യക്തിഗത മികവിനുള്ള ട്രോഫി സംഭാവന ചെയ്തിരിക്കുന്നത് ടി.കെ രാഘവൻ മെമ്മോറിയലാണ്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ട് കെ.ആർ രവി, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് വിനയൻ എന്നിവർ ചേർന്ന് ലയണൽ തോമസിനെ ഉപഹാരം നൽകി ആദരിച്ചു. സിപിഐഎം പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ, ഏരിയാ കമ്മിറ്റി അംഗം ഇ.എം ഇ.എം വർഗീസ്  ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.കെ ഷൂജൻ, സുബിൻ കുമാർ പി. ജെ അജി എന്നിവർ ആദ്യമത്സരത്തിലെ താരങ്ങൾക്ക് ഹസ്തദാനം നൽകി.




 


Post a Comment

0 Comments