മണ്ണുത്തി. നവംബർ 18ന് നടക്കുന്ന യുഡിഎഫ് ജില്ല പ്രവർത്തക കൺവൻഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുക്കുമെന്ന് തൃശ്ശൂർ ജില്ലാ യുഡിഎഫ് കൺവീനർ കെ.ആർ ഗിരിജൻ പറഞ്ഞു. ജില്ലാ പ്രവർത്തക കൺവൻഷൻ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണുത്തിയിൽ കോൺഗ്രസ് പാർട്ടി ഓഫീസിൽ സംഘടിപ്പിച്ച യുഡിഎഫ് ഒല്ലൂർ നിയോജമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒല്ലൂർ നിയോജക മണ്ഡലം ചെയർമാൻ ജോണി ചിറയത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സി അഭിലാഷ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അസീസ് താണിപ്പാടം, ടി.വി വാസു, പി.എം.എം ഷെരിഫ്, രതീഷ് കെ.ബി, സിജോ കടവിൽ, എം.യു മുത്തു, ജേക്കബ് പോൾ, പി.വി ചന്ദ്രൻ, ജിത്ത് ചാക്കോ, ടി.കെ ശ്രീനിവാസൻ, ഡേവിസ് പടമാടൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments