പീച്ചി. അക്ഷര തിരുമുറ്റത്തേയ്ക്ക് അത്ഭുതത്തോടെ കടന്നുവന്ന കുരുന്നുകൾക്ക് അതിഥ്യമരുളി പീച്ചി ഗവ.എൽപി സ്‌കൂളിലെ പ്രവേശനോത്സവം. പീച്ചി വാർഡ് മെമ്പർ ബാബു തോമസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വളർന്നു വരുന്ന തലമുറയ്ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകേണ്ടത് സമൂഹത്തിന്റെയും സർക്കാരിന്റെയും കടമയാണ് എന്ന് ബാബു തോമസ് പറഞ്ഞു. കുട്ടികൾ വീടുകളിൽ ഒതുങ്ങി കഴിയേണ്ടവരല്ല. മികച്ച വിദ്യാഭ്യാസം നേടി നാടിനെ നയിക്കേണ്ടവരാണ് അവർ. ഇനിയൊരു
ദുരിതകാലം അനുഭവിക്കാൻ ഇടവരാതെ പഠനം പൂർത്തിയാക്കാൻ കുട്ടികൾക്ക് സാധിക്കട്ടെ എന്നും ബാബു തോമസ് ആശംസിച്ചു. സ്‌കൂളിൽ ക്ലാസ്സകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു. എസ്എംസി ചെയർമാൻ ഫാ. ജോർജ് കണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. മയിലാട്ടുംപാറ വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ, ഹെഡ്‌സിസ്ട്രസ്, ഇ.വി ബീന, പിടിഎ വൈസ്പ്രസിഡണ്ട് ബിനു കല്ലിങ്ങൽ, അധ്യാപകരായ ജിജി, സൗമ്യ എന്നിവർ സംസാരിച്ചു. അധ്യാപകരും പിടിഎ അംഗങ്ങളും രക്ഷകർത്താക്കളും പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments