വഴക്കുംപാറ എസ്എൻജി കോളേജിൽ ഡിഗ്രീ സീറ്റ് ഒഴിവ്
ചുവന്നമണ്ണ് ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബി.എസ്.സി ഫിസിക്‌സിലും ബിക്കോമിനും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളർ എത്രയും വേഗം കോളേജിൽ ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുമായി നേരിട്ട് വരിക. കൂടുതൽ വിവരങ്ങൾക്ക്: 9072324336, 9072324335, 9496241004 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
കേരള വന ഗവേഷണ സ്ഥാപനത്തിൽപ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ 31-03-2022 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ ഒരു പ്രൊജക്ട് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേയ്ക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നവംബർ 19 ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള
ഓഫീസിൽ വെച്ച് വാക്ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ സീറ്റൊഴിവ്
ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് അടൂരിലെ സെന്ററിൽ അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകാരമുള്ള കോഴ്‌സിന് പ്ലസ് ടു അൻപത് ശതമാനം മാർക്കോടു കൂടി രണ്ടാം ഭാഷ ഹിന്ദി എടുത്തവർക്ക് അപേക്ഷിക്കാം. ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നീ ഉയർന്നയോഗ്യതകളും പരിഗണിക്കും. അപേക്ഷകർക്ക് 17 വയസിനും 35 നും ഇടയ്ക്ക് പ്രായം ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷം, മറ്റു പിന്നോക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. സർക്കാർ പഠനപദ്ധതിയായ ഇഗ്രാന്റ് വഴി പട്ടികജാതി, മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യം ലഭിക്കും. ഫോൺ: 04734296496, 8547126028.
തൃശൂർ ഗവ.നഴ്‌സിംഗ് കോളേജിൽ െ്രെഡവർ ഒഴിവ്
തൃശൂർ ഗവ.നഴ്‌സിംഗ് കോളേജിൽ ഒഴിവുള്ള ഡ്രൈവർ ഓൺ ഡെയ്‌ലി വേജസ് ഒഴിവിലേക്ക് 730 രൂപ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിയമനം പരമാവധി 179 ദിവസത്തേക്കാണ്. അപേക്ഷകർ കുറഞ്ഞത് ഏഴാം ക്ലാസ് പാസായവരും കൂടാതെ എച് ജി വി, എച് പി വി സാധ്യതയുള്ള ഡ്രൈവിങ് ലൈസൻസും ബാഡ്ജും രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവരുമായിരിക്കണം. പ്രായപരിധി 18 നും 45നും ഇടയിൽ വരുന്ന ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും ലൈസൻസിന്റെയും പ്രവർത്തി പരിചയത്തിന്റെയും അസ്സലും പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് നവംബർ 30 ന് രാവിലെ 10 മണിക്ക് മുളങ്കുന്നത്തുകാവിലുള്ള നഴ്‌സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യത്തിൽ എത്തിച്ചേരണം. ഫോൺ:
0487 2208205, 2201366, 8078322205
റാങ്ക് പട്ടിക റദ്ദാക്കി
തൃശൂർ ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 520/2015 ട്രേഡ്‌സ്മാൻ (സ്മിത്തി) തസ്തികയുടെ റാങ്ക് പട്ടിക റദ്ദാക്കി. 05.04.2018ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ മൂന്നുവർഷ കാലാവധിയും ദീർഘിപ്പിച്ച കാലാവധിയും പൂർത്തിയായതിനെ തുടർന്നാണ് 04.08.2021 മുതൽ റദ്ദാക്കിയത്.
0 Comments