കുതിരാൻ തുരങ്കമുഖത്ത് വീണ്ടും അപകടം


പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് കിഴക്ക് ഭാഗത്ത് വീണ്ടും വാഹനാപകടം. ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് തൃശൂർ ഭാഗത്തേക് പോവുകയായിരുന്ന നാല് വാഹനങ്ങൾ ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതൊഴികെ യാത്രക്കാർക്ക് പരിക്കില്ല. ഇരുപത്തിനാല് മണിക്കൂറും പ്രവർത്തന സജ്ജമായ ക്രെയിൽ സംവിധാനം തുരങ്കത്തിന് സമീപം ക്രമീകരിച്ചിട്ടുള്ളതിനാൽ ഉടൻ ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞു. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം ഇതേഭാഗത്ത് അപകടം സംഭവിച്ചിരുന്നു. ഇപ്പോൾ നടപ്പാക്കിവരുന്ന ഗതാഗത പരിഷ്‌കരണത്തിലെ അപാകതയാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വഴക്കുംപാറയിൽ നിന്നും വരുന്ന സർവ്വീസ് റോഡ് നിലവിലെ ദേശീയപാതയുമായി ബന്ധിപ്പിച്ചതിന് ശേഷം റോഡ് പൊളിച്ചാൽ മതിയെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.




Post a Comment

0 Comments