പട്ടിക്കാട്. പാണഞ്ചേരിയിൽ മലയോര ഹൈവേയുടെ റൂട്ട് മാറ്റാൻ റവന്യു മന്ത്രി ഇടപെടണമെന്ന് കെ.പി.സി.സി. സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ആവശ്യപ്പെട്ടു. ഹൈക്കോടതി ഇടപെട്ടിട്ടും പാണഞ്ചേരി പഞ്ചായത്തിലെ മലയോര ഹൈവേയുടെ റൂട്ട് മാറ്റാൻ സർക്കാർ തയ്യാറാകാഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ കിഫ്ബി പീച്ചി റോഡിന്റെ വികസന നടപടികളുമായി മുന്നോട്ട് പോകുന്നത്. റവന്യൂ
മന്ത്രിയും മറ്റ് ജനപ്രതിനിധികളും ആവശ്യമായ ഇടപെടലുകൾ നടത്തിയാൽ പാണഞ്ചേരിയുടെ മലയോര മേഖലകളുടെ വികസനം സാധ്യമാകുന്ന വിധത്തിൽ മലയോര ഹൈവേയുടെ റൂട്ട് മാറ്റം സാധ്യമാകുമെന്നും കോടങ്കണ്ടത്ത് പറഞ്ഞു. നിലവിൽ പാണഞ്ചേരി പഞ്ചായത്തിലൂടെ കടന്ന് പോകുന്ന മലയോര ഹൈവേ ദേശീയപാതയിലൂടെ കടന്ന് വികസനം പൂർത്തിയാക്കിയ പീച്ചി റോഡിലൂടെ വന്ന് വിലങ്ങന്നൂരിൽ നിന്ന് തിരിഞ്ഞ് പുത്തൂർ വഴിയാണ് കടന്ന് പോകുന്നത്. കോഴിക്കോട് ജില്ലയിലെ മലയോര ഹൈവേയുടെ നാറ്റ്പാക്ക് നിശ്ചയിച്ച റൂട്ട് തിരുവമ്പാടി എം.എൽ.എ. ആയിരുന്ന ജോർജ്ജ് എം. തോമസും മറ്റു ജനപ്രതിനിധികളും ചീഫ് എൻജിനീയർക്ക് നിവേദനവും പരാതികളും കൊടുത്തതിന്റെ അടിസ്ഥാനത്തിൽ മാറ്റി നിശ്ചയിച്ചതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നതായും കോടങ്കണ്ടത്ത് പറഞ്ഞു.
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments