മണ്ണുത്തി. ഭക്ഷണത്തിന് പക്ഷമില്ല എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തിയിൽ സെക്യുലർ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. എഐവൈഎഫ് ജില്ല ജോയിന്റ് സെക്രട്ടറി കനിഷ്‌കൻ വല്ലൂർ ഉദ്ഘാടനം ചെയ്തു. ഒല്ലൂർ മണ്ഡലം പ്രസിഡണ്ട് ജിനേഷ് പീച്ചി , മണ്ഡലം സെക്രട്ടറി പി.എസ് അഖിൽ, സിപിഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി ടി.ആർ രാധാകൃഷ്ണൻ, എഐഎസ്എഫ് ജില്ല സെക്രട്ടറി എൻ.കെ സനൽകുമാർ, സിപിഐ നടത്തറ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. എം.ഇ എൽദോ, എഐവൈഎഫ് ജില്ല കമ്മിറ്റി അംഗങ്ങളായ സനിൽ വാണിയംപാറ, സൂര്യ, റഫീഖ് അറയ്ക്കൽ എന്നിവർ സംസാരിച്ചു.
0 Comments