മാരായ്ക്കലിൽ ഇ-ശ്രം കാർഡ് സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് നടത്തി

മാരായ്ക്കൽ. കേന്ദ്ര തൊഴിൽ മന്ത്രാലയം രാജ്യത്തെ അസംഘടിത തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നൽകുന്ന ഇ-ശ്രം കാർഡിന്റെ സൗജന്യരജിസ്‌ട്രേഷൻ ക്യാമ്പ് ബിജെപി പാണഞ്ചേരി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ മാരായ്ക്കൽ സെന്ററിൽ സംഘടിപ്പിച്ചു. പാണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ വിവിധ ആനുകൂല്യ 

പദ്ധതികളിൽ ചേരുന്നതിനുള്ള സൗകര്യവും ക്യാമ്പിൽ ഒരുക്കിയിരുന്നു. ബിജെപി പാണഞ്ചേരി പഞ്ചായത്ത് സമിതി പ്രസിഡണ്ട് ഷാജി പീച്ചി, ബൂത്ത് പ്രസിഡണ്ട് കെ.ജി പ്രവീൺ, ആർഎസ്സ്എസ്സ് പൂത്തൂർ ഘട്ട് കാര്യകാരി സദസ്യൻ പി.കെ വേണു, സഹകാര്യവാഹ് സന്ദീപ് മാരായ്ക്കൽ, ന്യൂനപക്ഷ മോർച്ച പഞ്ചായത്ത് സമിതി പ്രസിഡണ്ട് സിജോ ജോസ്, ശ്രീരാഗ്, മനോജ് കണ്ണാറ, ശ്രീജിത്ത് എം.വി, അർജൂൻ, ജയൻ പൂശ്ശേരി, സുബില മനോജ്, ലേഖ ബിജൂ, സനില സുഗതൻ എന്നിവർ നേതൃത്വം നൽകി



Post a Comment

0 Comments