തെക്കുംപാടം അങ്കണവാടിയിൽ കുഴൽക്കിണറിന്റെ നിർമ്മാണം നടക്കുന്നു
പട്ടിക്കാട്. കുടിവെള്ളക്ഷാമം നേരിടുന്ന അങ്കണവാടികളെ കുടിവെള്ള സ്വയംപര്യാപ്തമാക്കുന്നതിന് പാണഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുഴൽക്കിണർ പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ജലക്ഷാമം നേരിടുന്ന 10 അങ്കണവാടികളിലാണ് കുഴൽക്കിണറുകൾ നിർമ്മിക്കുന്നത്. തെക്കുംപാടം വാർഡിലെ രണ്ട് അങ്കണവാടികളിലും കിണറുകൾ നിർമ്മിക്കുന്നുണ്ട്. ഇതിൽ തെക്കുംപാടം അങ്കണവാടിയിലെ കുഴൽക്കിണർ നിർമ്മാണം പൂർത്തിയായി. കിണർ കുഴിക്കലും പൈപ്പിടലിനുമൊക്കെയായി ഒരു ലക്ഷം രൂപയോളം ചെലവു വരും. മോട്ടോറുകൾ സ്ഥാപിക്കുന്നതുൾപ്പെടയുള്ള കാര്യങ്ങൾക്കായി ജില്ലാ പഞ്ചായത്തിന്റെ ഇലക്ട്രിക്കൽ വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കും.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GSXnN0kvs4CA8v9Wwqtuoc
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments