അറിയിപ്പ് / ജോലി ഒഴിവ്


അറ്റന്റർ തസ്തികയിൽ ഒഴിവ്
പറവട്ടാനി നഗര കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് അറ്റന്റർ തസ്തികയിൽ 350 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യന്നതിന് അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുള്ളവർ നവംബർ 19 ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് അപേക്ഷകൾ ബന്ധപ്പെട്ട രേഖകളും ഫോൺ നമ്പറും സഹിതം സമർപ്പിക്കണം. യോഗ്യത എസ്എസ് എൽസി. പ്രായപരിധി 60. ആശുപത്രികളിലോ ആരോഗ്യകേന്ദ്രങ്ങളിലോ രണ്ട് വർഷത്തെ പ്രവർത്തി പരിചയമോ ഏതെങ്കിലും എൻഎച്ച്എം സ്ഥാപനത്തിലെ പ്രവർത്തി പരിചയമോ വേണം. സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന. ഇന്റർവ്യൂ തിയ്യതി പിന്നീട് അറിയിക്കും.

പ്രോജക്ട് ഫെല്ലോ ഒഴിവ് 
കേരള വന ഗവേഷണ സ്ഥാപനത്തിൽ 3009 2023 വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ഫെല്ലോയുടെ താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ 22 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് വാക്ഇൻഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

തേനീച്ച വളർത്തൽ പരിശീലനം 
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് തേനീച്ച വളർത്തൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന കർഷകർക്ക് 50 ശതമാനം സബ്‌സിഡി നിരക്കിൽ തേനീച്ച കൂടുകൾ നൽകും. ആദ്യം ലഭിക്കുന്ന അപേക്ഷകളിൽ തിരഞ്ഞെടുക്കപ്പെട്ട 30 അപേക്ഷകർക്കാണ് ആനുകൂല്യം ലഭിക്കുക. പ്രായം 60 വയസ് കവിയരുത്. താൽപര്യമുളളവർ ഫോട്ടോ, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ കോപ്പി സഹിതം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പാലസ് റോഡ് തൃശൂർ എന്ന വിലാസത്തിൽ അപേക്ഷ നൽകണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 25. ഫോൺ: 0487 2338699

ജോബ് ഫെയർ സംഘടിപ്പിക്കുന്നു 
ഡിസ്ട്രിക്ട് സ്‌കിൽ കമ്മിറ്റി തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ്  എന്ന ഏജൻസിയുമായി സഹകരിച്ച് തൊഴിൽ അന്വേഷകരെയും തൊഴിൽ ദാതാക്കളെയും ഉൾപ്പെടുത്തി തൃശൂർ ജില്ലയിൽ  ജോബ് ഫെയർ സംഘടിപ്പിക്കുന്നു. തൃശൂർ താലൂക്കിലെ വ്യവസായ, (MSME) വാണിജ്യ സ്ഥാപനങ്ങൾക്ക് വിവിധ മേഖലകളിലെ വിദഗ്ദ തൊഴിലാളികളെ ആവശ്യമുണ്ടെങ്കിൽ ഈ ജോബ് ഫെയറിൽ പങ്കെടുക്കാം. ജോബ് ഫെയറിൽ പങ്കെടുക്കാൻ താല്പര്യമുള്ള സ്ഥാപനങ്ങൾ കൂടുതൽ വിവരങ്ങൾക്ക് തൃശൂർ താലൂക്ക് വ്യവസായ ഓഫീസുമായോ തൃശൂർ താലൂക്ക് പരിധിയിൽ വരുന്ന തൃശൂർ കോർപ്പറേഷൻ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത്, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് എന്നീ സ്ഥാപനങ്ങളിലെ വ്യവസായ വികസന ഓഫീസർമാരുമായോ ബന്ധപ്പെടുക. വിലാസം:  ഉപജില്ലാ വ്യവസായ ഓഫീസർ, താലൂക്ക് വ്യവസായ ഓഫീസ്, അയ്യന്തോൾ, തൃശൂർ 680003 ഫോൺ : 9446319920.

ഡിഗ്രി ഒഴിവ് 
തൃശൂർ കുട്ടനല്ലൂർ സി അച്യുതമേനോൻ ഗവൺമെന്റ് കോളേജിൽ ബി കോം, ബി ബി എ, ബി എ ഇംഗ്ലീഷ്, ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ്, ബി എസ് സി സൈക്കോളജി, ബി എസ് സി കമ്പ്യൂട്ടർ സയൻസ്, ബി എസ് സി മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റാ സയൻസ് എന്നീ വിഷയങ്ങളിൽ എസ് ടി വിഭാഗത്തിൽ ഒഴിവുണ്ട്. കാലിക്കറ്റ് സർവകലാശാല ക്യാപ് രജിസ്‌ട്രേഷനുള്ള 
എസ് ടി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നവംബർ 18ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി കോളേജിൽ നേരിട്ടെത്തി അഡ്മിഷൻ എടുക്കാം. ഫോൺ: 0487 2353022

സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ഒഴിവ് 
തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് കൂടിക്കാഴ്ച നടത്തുന്നു. നവംബർ 17ന് ഉച്ചയ്ക്ക് 2 നാണ് കൂടിക്കാഴ്ച. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, പ്ലസ് ടു, എസ്എസ്എൽസി, പബ്ലിക് ഡിപ്ലോമ, ബി ടെക് ഇൻ ഇലക്ട്രോണിക്‌സ് യോഗ്യതയുള്ള രജിസ്റ്റർ ചെയ്തവർ ബയോഡാറ്റയുമായി  സെന്ററിൽ നേരിട്ട് ഹാജരാവണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക്  ഫീസ് 250 രൂപ അടച്ച് ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്യാം. 17 ന് കൂടിക്കാഴ്ച ഉള്ളതിനാൽ രാവിലെ 10.30 നും 12.30 നും ഇടയിൽ രജിസ്റ്റർ ചെയ്യുക. തൃശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്‌സാപ്പ് നമ്പർ: 9446228282




Post a Comment

0 Comments