പട്ടിക്കാട്. കുതിരാൻ രണ്ടാം തുരങ്കത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള ഫയർ ആന്റ് സേഫ്റ്റി ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മെയിൻ പൈപ്പ് ലൈൻ സ്ഥാപിച്ചു തുടങ്ങി. വരും ദിവസങ്ങളിൽ ഇതിന്റെ വെൽഡിങ് പണികൾ ആരംഭിക്കും. ഒന്നാം തുരങ്കത്തിൽ ഒരു വശത്ത് മാത്രമാണ് ഹൈഡ്രന്റ് പോയിന്റുകൾ സ്ഥാപിച്ചുട്ടുള്ളത്. എന്നാൽ രണ്ടാം തുരങ്കത്തിന്റെ ഇരുവശങ്ങളിലും ഹൈഡ്രന്റ് പോയിന്റുകൾ സ്ഥാപിക്കുന്നുണ്ട്. തുരങ്കത്തിനകത്ത് ഓരോ 50 മീറ്ററിലും ഓരോ ഹൈഡ്രന്റ് പോയിന്റുകളും ഫയർ ഹോസ് റീലുകളുമാണ് സ്ഥാപിക്കുക. കൂടാതെ പുക പുറന്തള്ളാനുള്ള സംവിധാനങ്ങളും ക്രമീകരിക്കും. നിലവിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ കഴിയുന്ന ടാങ്ക് കിഴക്കേ തുരങ്കമുഖത്ത് നിർമ്മിച്ചിട്ടുണ്ട്. തുരങ്കത്തിലെ മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. രണ്ടാം തുരങ്കത്തിൽ നിന്നുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണവും ഉടൻ ആരംഭിക്കും.
0 Comments