പട്ടിക്കാട്. പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പട്ടിക്കാട് സെ. അൽഫോൻസാ പബ്ലിക് സ്‌കൂളിലെ അധ്യാപകർ നടത്തുന്ന അനിശ്ചിതകാല സമരപ്പന്തലിൽ പുതുക്കാട് എംഎഎൽഎയും സിപിഐഎം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ കെ.കെ രാമചന്ദ്രൻ എത്തി. സമരത്തിന് ഐക്യദാർഡ്യം അറിയിച്ചുകൊണ്ട് സംസാരിച്ചു. പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കുക, അന്യായമായ സസ്‌പെൻഷൻ നടപടികൾ റദ്ദാക്കുക, ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയുവിന്റെ അധ്യാപക സംഘടനയായ കെ.യു.എസ്.ടി.യുവിന്റെ നേതൃത്വത്തിൽ ഒരു മാസത്തോളമായി സ്‌കൂളിനു മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹസമരം നടന്നുവരികയാണ്.
0 Comments