വിലങ്ങന്നൂരിൽ വനിതകൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു

വിലങ്ങന്നൂർ. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പാണഞ്ചേരി പഞ്ചായത്തിലെ വിലങ്ങന്നൂർ, താമരവെള്ളച്ചാൽ വാർഡുകളിലെ വനിത ഗുണഭോക്താക്കൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. ഈ വാർഡുകളിൻ നിന്നും അപേക്ഷ നൽകി പണം അടച്ചവർക്ക്  വിലങ്ങന്നൂർ പാൽ സൊസൈറ്റി പരിസരത്ത് വെച്ച്  കോഴികളെ വിതരണം ചെയ്തു. വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയനും താമരവെള്ളച്ചാൽ മെമ്പർ അജിത മോഹൻദാസും ചേർന്ന് വിതരണോദ്ഘാടനം നിർവ്വഹിച്ചു. 60 ദിവസം പ്രായമുള്ള 5 കോഴികുഞ്ഞുങ്ങൾക്ക് 300 രൂപയാണ് ഗുണഭോക്തൃ വിഹിതമായി ഈടാക്കുന്നത്.



Post a Comment

0 Comments