കലാഭവൻ സതീഷും സംഘാടകരും ചേർന്ന് ടൂർണ്ണമെന്റിലെ ആദ്യമത്സരത്തിനിറങ്ങിയ ടീമുകളിലെ താരങ്ങളെ പരിചയപ്പെടുന്നു
ആൽപ്പാറ. യുവമോർച്ച പാണഞ്ചേരി സമിതിയുടെ നേത്യത്വത്തിൽ നടത്തുന്ന ദ്വിദിന ഫുട്‌ബോൾ ടൂർണ്ണമെന്റിന് ആൽപ്പാറ ഗോൾ കാസിൽ ടർഫിൽ തുടക്കമായി. പാണഞ്ചേരി പഞ്ചായത്തിലെ വിവിധ മേഖലകളിൽ നിന്നയി 32 ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നത്. ഇന്നും നാളെയും രാവിലെ 9 മുതൽ വൈകിട്ട് 6 വരെ തുടർച്ചയായി മത്സരങ്ങൾ നടക്കും. കലാഭവൻ സതീഷ് ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.
ബിജെപി പാണഞ്ചേരി പഞ്ചായത്ത് സമിതി അധ്യക്ഷൻ ഷാജി പീച്ചി മുഖ്യാതിഥിയായിരുന്നു. ലഹരിയുടെ ആസക്തികളിലേക്ക് യുവാക്കൾ വഴിതെറ്റാതെ അവർക്ക് കരുത്തും ആത്മവിശ്വാസവും പകർന്നു നൽകുന്നതിന് ഇത്തരം ടൂർണ്ണെമെന്റുകൾ സഹായകമാകുമെന്ന് ഷാജി പറഞ്ഞു. യുവമോർച്ച പഞ്ചായത്ത് സമിതി അധ്യക്ഷൻ ദിനീഷ് വലിയ വീട്ടിൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ നിഖിൽ പീച്ചി, ആദർശ് ചെമ്പൂത്ര, സജി ചെമ്പൂത്ര, സിജു താമരവെള്ളച്ചാൽ. ആർഎസ്എസ് പുത്തൂർ ഗണ്ഡ് കാര്യകാരി സദസ്യൻ പി.കെ വേണു, സേവാഭാരതി പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ഗോപാലകൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ ജയകുമാർ ആദംകാവിൽ, ബിജോയ് ജോസ് എന്നിവർ പ്രസംഗിച്ചു. നാരായണൻ ആദംകാവിൽ, സജി, ജയൻ പൂശ്ശേരി എന്നിവർ നേതൃത്വം നൽകി.
പ്രൈം ന്യൂസ് പാണഞ്ചേരിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com/GTXfIb0LtxdInqLC5eXUJC
ഫേസ്ബുക്ക് പേജ്: https://www.facebook.com/primenewspananchery
0 Comments