പട്ടിക്കാട്. പീച്ചി ഡാം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അഹല്യ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. കണ്ണാറ ഇഎംഎസ് സാംസ്‌കാരിക നിലയത്തിൽ സംഘടിപ്പിച്ച ക്യാമ്പ് പീച്ചി എസ് ഐ ജമേഷ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് സനോജ് തോമസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബീന പൗലോസ്, ലയൺസ് ഡിസ്ട്രിക്ട് കോർഡിനേറ്റർ സുരേഷ് കെ കരുൺ, റീജനൽ ചെയർമാർ പ്രീജു ആന്റണി, ക്ലബ്ബിന്റെ ചാർട്ടർ പ്രസിഡണ്ട് ബാബു കൊള്ളന്നൂർ, സെക്രട്ടറി ഉലഹന്നാൻ, കെ.ജി കുരിയാക്കോസ് എന്നിവർ പ്രസംഗിച്ചു. ട്രഷറർ സുരേന്ദ്രൻ, ക്ലബ്ബംഗങ്ങളായ സജിമോൻ, ജോസ്, വർഗ്ഗീസ്, ഷൈമോൾ എന്നിവർ പങ്കെടുത്തു.
0 Comments